Thrissur

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവം; കൊലപാതകത്തില്‍ കലാശിച്ചത് കുടുംബവഴക്ക്

Please complete the required fields.




തലോര്‍: വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു.തലോര്‍ പൊറത്തൂക്കാരന്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

വീടിനകത്ത് ലിഞ്ചുവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ജോജു വീടിന്റെ ടെറസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു.പിന്നീട് നാട്ടുകാര്‍ പുതുക്കാട് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ലിഞ്ചുവിനെ മരിച്ചനിലയില്‍ കണ്ടത്. ഇടുക്കി സ്വദേശിയാണ്.കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേര്‍പ്പെട്ട നിലയിലായിരുന്നു. ജോജുവിന് തലോരില്‍ വര്‍ക്ഷോപ്പുണ്ട്. ലിഞ്ചു ബ്യൂട്ടീഷ്യനാണ്. ഒന്നരവര്‍ഷംമുന്‍പാണ് ഇവര്‍ വിവാഹിതരായത്.ജോജുവിന്റെ രണ്ടാംവിവാഹവും ലിഞ്ചുവിന്റെ മൂന്നാംവിവാഹവുമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ജോജുവിനും ആദ്യവിവാഹത്തില്‍ ഒരു മകനുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം. ജോജുവിന് മൂന്നുവര്‍ഷം മുമ്പ് 65 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിരുന്നു.കുറച്ചുനാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വഴക്കിനെത്തുടര്‍ന്ന് പുതുക്കാട് പോലീസില്‍ പരാതിയുമുണ്ടായിരുന്നു.
ചാലക്കുടി ഡിവൈ.എസ്.പി., സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. വിരലടയാളവിദഗ്ധരും ഫോറന്‍സിക് വിഭാഗവും എത്തും.

Related Articles

Back to top button