കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്. പാലത്തിൽവെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ഇയാളോട് കാര്യം തിരക്കുന്നതിനിടെ അപ്രതീക്ഷിതമായി പുഴയിലേക്ക് ചാടുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും മത്സ്യത്തൊഴിലാളികളും ഉടൻ തന്നെ തിരച്ചിൽ നടത്തുകയും വലയെറിഞ്ഞ് പരിശോധിക്കുകയും ചെയ്‌തു.കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ആളെ കണ്ടെത്തി. സ്ഥലത്തെത്തി കൊയിലാണ്ടി ഫയർഫോഴ്സും തിരച്ചിലിൽ പങ്കാളിയായി.ആളെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂണിഫോ എന്ന് തോന്നിക്കുന്ന നീല ഷർട്ടും കറുത്ത പാന്റുമാണ് ധരിച്ചിരിക്കുന്നത് എന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.
കൊയിലാണ്ടി ഫയർ സ്‌റ്റേഷൻ ഓഫീസർ സി.കെ.മുരളീധരൻ, അനിൽകുമാർ, ഇന്ദ്രജിത്ത്, പി.കെ.ബാബു, സുകേഷ്, സുജിത്ത്, ഇർഷാദ്, സിജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.