Idukki

വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Please complete the required fields.




തൊടുപുഴ : പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു.

തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കബറടക്കം നടത്തി. ഭർത്താവ്: നവാസ്, മക്കൾ: അസ്ലം, അൻസാം.

Related Articles

Back to top button