India
കടം വാങ്ങിയ പണം അച്ഛന് തിരിച്ചടച്ചില്ല; പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു, കേസെടുത്ത് പൊലീസ്

ബെംഗളൂരു: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതു. സംഭവത്തിൽ രവികുമാർ (39) എന്നയാളെ മദനായകഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അച്ഛന് പ്രതിയുടെ കയ്യിൽ നിന്ന് 70,000 രൂപ കടം വാങ്ങിയിരുന്നു. 30,000 രൂപ നേരത്തെ തിരിച്ചടച്ചു. ബാക്കി 40,000 രൂപ പലിശ സഹിതം നൽകണമെന്ന് പറഞ്ഞ് രവികുമാർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്ന സമയത്താണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.ബലാത്സംഗം, പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.





