Kozhikode

കോഴിക്കോട് കാർ യാത്രികരായ ദമ്പതികളെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; മൂന്ന് യുവാക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : കാർ യാത്രികരായ ദമ്പതികളെ ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ മൂന്ന് യുവാക്കൾ പിടിയിൽ. വെസ്റ്റ്ഹിൽ സ്വദേശികളായ മിഥുൻ, സഞ്ജയ്, നിതിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം.

ഈസ്റ്റ്ഹിൽ നിന്നും സിനിമ കണ്ട് കാറിൽ മടങ്ങുന്ന ദമ്പതികൾ വെസ്റ്റ്ഹിൽ ബാരെക്സിനടുത്തുവെച്ച് കാർ സൈഡാക്കി മുഖം കഴുകുന്ന സമയത്ത് ബൈക്കിൽ എത്തിയ പ്രതികൾ കാറിന് ക്രോസ്‌ ചെയ്‌ത്‌ നിർത്തുകയും ദമ്പതികളെ തെറി പറയുകയും ചെയ്ത ശേഷം സ്ത്രീയുടെ കയ്യിൽ കയറി പിടിക്കുകയും ചെയ്‌തു. പരിഭ്രാന്തരായ ദമ്പതികൾ കാറുമായി നടക്കാവ് ഭാഗത്തേക്ക് പോയി. ഇവരെ ബൈക്കിൽ പ്രതികൾ പിന്തുടരുകയുംചെയ്‌തു.

ദമ്പതികൾ പേടിച്ച് നടക്കാവ് സ്റ്റേഷനിലേക്ക് കാർ കയറ്റി നിർത്തിയപ്പോൾ യുവാക്കൾ കാറിനടുത്ത് ബൈക്ക് നിർത്തി കാറിനിടിക്കുകയും, കേസുകൊടുത്താൽ നിങ്ങളെ കൂട്ടത്തോടെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായുമാണ് പരാതി. നടക്കാവ് എസ് ഐ ജയരാജിൻ്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്ത‌ിട്ടുണ്ട്.

Related Articles

Back to top button