India

രാജ്യത്ത് കൊവിഡ് രോഗികളിൽ നേരിയ വർധന; മൂന്ന് കൊവിഡ് മരണം; കേരളത്തിൽ 2165 രോഗികൾ

Please complete the required fields.




ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7154 ലേക്ക് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2165 ആയി. എന്നാൽ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്.

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, ക്ഷീണം എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങൾ. കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നിരവധി സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാനും നിർദ്ദേശമുണ്ട്.

Related Articles

Back to top button