Idukki

വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് കിണറ്റിൽ വീണു

Please complete the required fields.




ഇടുക്കി: പൊലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ നിന്ന് ഇറങ്ങിയോടിയ യുവാവ് കിണറ്റിൽ വീണു .
നെടുങ്കണ്ടം സ്വദേശി നജ്മൽ ആണ് ഭയന്നോടുന്നതിനിടെ കിണറ്റിൽ വീണത്. ഇയാളെ ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷപെടുത്തി.ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശ്രീക്കുട്ടൻ്റെ പക്കൽ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കൈലാസപ്പാറ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിലെ പൈപ്പിൽ പിടിച്ചുകിടന്ന യുവാവിനെ കണ്ടത്. തുടർന്ന് ഫയർഫോഴ്സിൻ്റെ സഹായത്തോടെ കരയ്ക്ക് കയറ്റുകയായിരുന്നു.

Related Articles

Back to top button