
കൂരാച്ചുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ലോട്ടറി വില്പ്പനക്കാരന് പരിക്ക്. കല്ലാനോട് നടുക്കണ്ടി പറമ്പില്‍ വേലായുധ(56)നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൂരാച്ചുണ്ട് ടൗണില്‍ തോംസണ്‍ തിയറ്റിന് സമീപം ഓടികൊണ്ടിരുന്ന കാറിന് നേരെ പന്നി ഇടിക്കുകയും ശേഷം റോഡിലൂടെ ലോട്ടറി വില്പ്പനക്കായ് നടന്നെത്തിയ വേലായുധനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ വേലായുധനെ പ്രാഥമിക ശുശ്രൂഷക്കായി കൂരാച്ചുണ്ട് സി എച്ച് സിയില്‍ പ്രവേശിപ്പിച്ചു.





