Wayanad

വയനാട് ചുരം ഗതാഗതക്കുരുക്ക്: ഭരണകൂട നിസ്സംഗതയ്ക്കെതിരെ യുഡിഎഫ് രാപ്പകൽ സമരം

Please complete the required fields.




വയനാട് ചുരത്തിൽ നിലനിൽക്കുന്ന ഗുരുതരമായ ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ ദുരിതത്തിനും പരിഹാരം കാണുന്നതിൽ ഭരണകൂടം കാണിക്കുന്ന നിസ്സംഗതയ്ക്കെതിരെ യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നു.

2025 ഡിസംബർ 30, 31 തീയതികളിലായി കോഴിക്കോട് കലക്ട്രേറ്റ് പരിസരത്ത് നടക്കുന്ന സമരം, യാത്രാ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ്.

ഡിസംബർ 30ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് സമരത്തിന് തുടക്കമാകുന്നത്. വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ വയനാട് ചുരത്തിൽ ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് ജനജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
അടിയന്തര നടപടികൾ സ്വീകരിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമര നേതാക്കൾ ആവശ്യപ്പെട്ടു.

Related Articles

Back to top button