Thrissur

‘ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്രൂരത’, സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്ന് രക്ഷിതാവ്

Please complete the required fields.




തൃശൂര്‍: ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരനെ അധ്യാപികയെ തല്ലിചതച്ചിട്ടും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണം ഉയര്‍ന്നു.രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നെടുപുഴ പൊലീസ് കേസെടുത്തെങ്കിലും അധ്യാപികയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല .തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യു പി സ്‌കൂളിലാണ് സംഭവം. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരുകാല്‍ മുട്ടിനും താഴെ തല്ലിച്ചതച്ചത്.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്.സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. എന്നാല്‍ അധ്യാപിക ഒളിവില്‍ ആണെന്ന വിശദീകരണമാണ് നെടുപുഴ പൊലീസ് നല്‍കുന്നത്.

Related Articles

Back to top button