Kozhikode

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ, നരഹത്യയ്ക്ക് കേസെടുത്തു

Please complete the required fields.




കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
കണ്ണൂർ സ്വദേശി ടി എസ് അനിൽകുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. കൊച്ചുവേളിക്കുള്ള പൂജാ സ്പെഷ്യൽ ട്രെയിനിൽ നിന്ന് കഴിഞ്ഞദിവസമാണ് തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണ ഗോപി എന്ന ആകാശ് (27) വീണ് മരിച്ചത്.

ടിക്കറ്റ് ഇല്ലാതെ എ സി കമ്പാർട്ട്മെന്‍റിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാഹിയിൽ ബന്ധുക്കളെ കണ്ടതിനുശേഷം മംഗലാപുരം ചെന്നൈ മെയിലിൽ തിരികെ പോവുകയായിരുന്നു.ഇതിനിടെ കോഴിക്കോട് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ശരവണൻ എസി കമ്പാർട്ട്മെന്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമിനും കമ്പാർട്‌മെന്റിനുമിടയിൽ വീഴുകയായിരുന്നു.സംഭവത്തിൽ റെയിൽവേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശരവണ ഗോപി വാതിലിൽ ഇരുന്ന് യാത്ര ചെയ്യവെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം തന്നെ റെയിൽവേ കരാർ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നു.

യാത്രക്കാരി സംശയം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button