
ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസ്. ബിനീഷ് കോടിയേരിക്ക് ഇനി ആശ്വാസം. വിചാരണക്കോടതിയുടെ നടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു . ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് ബിനീഷിനെതിരെ നിലനിൽക്കില്ലെന്ന് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം.
കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും . എന്നാൽ നേരത്തേ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നൽകിയ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്.
കർണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്താണ് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത് . കേസിൽ 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് കർശന ഉപാധികളോടെ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ച് മാസത്തിന് ശേഷമാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്.





