Ernakulam
ലഹരിക്കേസിൽ ചലച്ചിത്ര താരങ്ങളും; ഓംപ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമെത്തി

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാതാരങ്ങളും.
ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടേയും പേരുണ്ട്. ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നുമുറികളിലായി എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.





