India

ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

Please complete the required fields.




മുംബൈ : മുംബൈയിൽ ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ്മ ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടായിരുന്നു.

ഇതിനിടെ ഭക്ഷണം നൽകി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ പ്രതിയായ ഇരുപത്തിയഞ്ചുകാരൻ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.പിന്നാലെ കുട്ടി നിലവിളിച്ചു കരഞ്ഞതോടെ ബന്ധുക്കൾ ഓടിയെത്തുകയും തുടർന്ന് അക്രമ വിവരം കുട്ടി ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതി ഇർഫാൻ ഖാൻ പിടിയിലാകുന്നത്.

പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button