Thiruvananthapuram
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും കച്ചവടം നടത്താനാകുന്നില്ല, തൊഴിലാളി യൂണിയൻ സമരത്തിൽ പൊറുതിമുട്ടി വ്യവസായി

തിരുവനന്തപുരം : കാട്ടാക്കട കിള്ളിയിൽ തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്ഘാടനം ചെയ്ത് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ വ്യവസായി ദുരിതത്തിൽ. എസ്. കെ.എന്‍റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം കാരണം വലയുന്നത്.
കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനം വാങ്ങാനെത്തുന്നവരെയും ചരക്ക് വാഹനവും തടഞ്ഞുമാണ് ട്രേഡ് യൂണിയൻ സമരം. കടയ്ക്ക് മുന്നിലെ സമരപ്പന്തൽ നീക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുദർശനൻ.





