Kozhikode

എ എസ് എം എസ് എ യുടെ നേതൃത്വത്തിൽ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ വൻ പ്രതിഷേധം

Please complete the required fields.




കോഴിക്കോട് : പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, 2024 ലെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, ലീവ് സറണ്ടര്‍ പണമായി അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എയ്ഡഡ് സ്കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സ്കൂളുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡണ്ട് ഷൈജു അബ്രഹാം ജില്ലാ സെക്രട്ടറി റജുൽ, ജില്ലാ ട്രഷറർ ബിജു കെ എം, സജിത്ത് കുമാർ, പ്രജീഷ് എം കെ എന്നിവർ നേതൃത്വം നൽകി. എല്ലാ എയ്ഡഡ് സ്കൂളുകളിലും പ്രതിഷേധ ബാഡ്ജ് ധരിക്കുകയും പ്രതിഷേധ പ്ലക്കാർഡ്, പോസ്റ്റർ ഇവ പിടിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന സീനിയർ സെക്രട്ടറി ബിജു എ ഇ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഇൻ ചാർജ് പൊന്നുമണി കെ കെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റെജുൽ സ്വാഗതവും . ജില്ലാ കമ്മിറ്റി അംഗങ്ങളായ ലജീഷ്, സുബൈർ, അഷ്റഫ്, രാജേഷ് പേരാമ്പ്ര, അബ്ദുൽ റഷീദ് കുന്നമംഗലം, ബിനീഷ് പൂവമ്പായി, സഫിയ മുക്കം, ജ്യോതി കൃഷ്ണൻ വാകയാട്, ഇക്ബാൽ എളേറ്റിൽ വട്ടോളി, ഷെർലി മോൾ വേളംകോട് തുടങ്ങിയവര്‍ സംസാരിച്ചു. നഫീസ മുക്കം നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button