Alappuzha

വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു

Please complete the required fields.




ചെങ്ങന്നൂർ ; ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീഡിയോഗ്രഫർ മരിച്ചു.
ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. പാണ്ടനാട് പ്രയാർ ഓലിക്കൽ കെ. ബിജു (48) ആണ് മരിച്ചത്.

എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽനിന്നു വീട്ടിലേക്ക് പോകുകയായിരുന്ന ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ബിജുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

എസിവി, കുട്ടനാട് കേബിൾ വിഷൻ എന്നീ സ്ഥാപനങ്ങളിൽ ക്യാമറമാനായി ബിജു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു, മക്കൾ: കൃപ, ശ്രദ്ധ, ജീവൻ.

Related Articles

Back to top button