Kozhikode

കോഴിക്കോട് ചേമഞ്ചേരിയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേർക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട്: ചേമഞ്ചേരി കാട്ടിലപ്പീടികയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. എം.എസ്.എസ് സ്‌കൂളിൽ സി.ടി.മെറ്റൽസ് എന്ന കടയിലേക്കാണ് ബസ് ഇടിച്ചുകയറിയത്.ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം. ബംഗളുരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എ.ഐ ട്രാവൽസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ബസ് ഡ്രൈവർക്കും ക്ലീനർക്കും പരിക്കുണ്ട്. അപകട സമയത്ത് ബസിൽ 30ഓളം യാത്രക്കാരുണ്ടായിരുന്നു.

Related Articles

Back to top button