Kozhikode

നാദാപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; വളയത്തും വാണിമേലിലും മൂന്ന് പേർക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട്: നാദാപുരം മൃഗാലയിൽ വീണ്ടും തെരുവുനായ ഭീതി. വളയത്തും വാണിമേലിലും തെരുവുനായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവർ നാദാപുരം ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ഇന്നലെ പതിനാറ് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ എട്ടരവരെയുള്ള സമയങ്ങളിലാണ് അക്രമമുണ്ടായത്.

ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്തവര്‍ക്കുനേരെയാണ് നായയുടെ അക്രമമുണ്ടായത്. എല്ലാവര്‍ക്കും കാല്‍പാദത്തിനാണ് കിടയേറ്റത്. കെ.എസ്.ഇ.ബി ലൈന്‍മാന്‍ ജിഷോണ്‍ കുമാര്‍ (47), പുതുക്കുടി കക്കാടം വീട്ടില്‍ രാജന്‍ (59), കുളിക്കുന്നില്‍ വയലില്‍ രാജന്‍ (63), പുതുക്കുടി ചുഴലിയില്‍ കണാരന്‍ (65), വെള്ളിയോട് പള്ളിപ്പറമ്പത്ത് മുഹമ്മദ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൂടാതെ, വാണിമേൽ സ്വദേശി വിജയനും തെരുവ് നായയുടെ കടിയേറ്റിരുന്നു.

കഴിഞ്ഞ ദിവസം ഉമ്മത്തൂരിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ വെച്ചാണ് വിദ്യാര്‍ഥിക്ക് പിന്നാലെ തെരുവുനായ ഓടിയത്. എതിര്‍ ദിശയില്‍ വന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയതിനാല്‍ നായകള്‍ പിന്തിരിഞ്ഞു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ ഉമ്മത്തൂര്‍ കാര്‍ഗില്‍ പള്ളിക്ക് സമീപത്ത് വെച്ച് മദ്രസ വിട്ട് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന നിഹ ഫാത്തിമയെയാണ് തെരുവുനായ ഓടിച്ചത്.ആറോളം തെരുനായ്ക്കളാണ് കുട്ടിയുടെ പിന്നാലെ ഓടിയത്. ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍, മുടവന്തേരി, ചെക്യാട് ഭാഗങ്ങളില്‍ നേരത്തെയും തെരുവുനായ്ക്കളുടെ ആക്രണം ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button