
ചക്കിട്ടപാറ : പഞ്ചായത്തിൽ ആറാം വാർഡിലെ മുതുകാട് രണ്ടാം ബ്ലോക്കിൽ കൃഷിയിടത്തിൽ കാട്ടാന നാശം വിതച്ചു. സി.കെ.പ്രമോദ്ചെറുവത്ത്കുനിയിൽ, നാരായണി അമ്പാളിമീത്തൽ,മേരി പള്ളുരുത്തി എന്നിവരുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്. സൗരവേലി പ്രവർത്തിക്കാത്തതും വാച്ചർമാർ ഇല്ലാത്തതുമാണ് കാട്ടാന ശല്യം വർധിക്കാൻ കാരണമാകുന്നത്.
കൃഷിനാശം സംഭവിച്ച കർഷകർക്ക് വനം വകുപ്പ് വർഷങ്ങളായി നഷ്ടപരിഹാര തുക വിതരണം ചെയ്തിട്ടില്ലെന്നും കർഷകർ പറയുന്നു.പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടാന ശല്യം വർധിച്ചതിനാൽ സൗരവേലി പൂർണമായും പ്രവർത്തിപ്പിക്കണമെന്നും കൂടുതൽ വാച്ചർമാരെ നിയമിക്കണമെന്നും കർഷക സംഘം മുതുകാട് മേഖല സെക്രട്ടറി ഇ.എ.ജയിംസ് ആവശ്യപ്പെട്ടു.





