Kannur

കണ്ണൂർ പ്ലൈവുഡ് ഫാക്ടറിയിലെ തീപിടുത്തം, ലക്ഷങ്ങളുടെ നാശനഷ്ടം

Please complete the required fields.




കണ്ണൂർ: ധർമശാലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം. ഫാക്ടറിയിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലേറെ സ്ഥലങ്ങളിൽ തീപ്പിടുത്തമുണ്ടായെന്നും ഫാക്ടറിയിൽ തീയണക്കാനുള്ള സജ്ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

ഇന്നലെ രാത്രി 11.30 ഓടെയാണ് ധർമശാല കുഴിച്ചാലിലെ അഫ്ര എന്ന പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചത്. ഫാക്ടറിയുടെ സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് തീ പടർന്നത് ആദ്യം കണ്ടത്. ചെറിയ തീപിടുത്തമായിരുന്നെങ്കിലും നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. രണ്ട് ഏക്കറോളം വ്യാപിച്ച് കിടന്ന ഫാക്ടറി മുഴുവനായി തീ വ്യാപിച്ചു. രാത്രി തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങി. രാത്രി മുഴുവൻ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി.

Related Articles

Leave a Reply

Back to top button