Kozhikode

വിമാനത്താവളത്തിനു പിന്നിൽ മണ്ണിടിച്ചിൽ; രൂപപ്പെട്ട തടാകം കാണാൻ സന്ദർശകർ, നാട്ടുകാർ ഭീതിയിൽ

Please complete the required fields.




കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിനു സമീപം വെങ്കുളത്തുമാട് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നു സമീപ വീട്ടുകാർ ഭീതിയിൽ. കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. വിമാനത്താവളത്തിനു പിറകുവശം പള്ളിക്കൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലാണു വെങ്കുളത്തുമാട്. വർഷങ്ങൾക്കു മുൻപു വിമാനത്താവളത്തിലെ ആവശ്യത്തിനു മണ്ണെടുത്ത് ഇവിടെ തടാകം രൂപപ്പെട്ടിട്ടുണ്ട്.

ഇവിടെയെത്തിയാൽ മനോഹരമായ വെള്ളക്കെട്ടും വിമാനത്താവളവും വിമാനങ്ങളും കാണാനാകും എന്നതിനാൽ ദിവസവും സന്ദർശകരുടെ എണ്ണം കൂടുതലാണ്. ഈ തടാകത്തിന്റെ ഒരു വശമാണ് ഇടിഞ്ഞത്.  സന്ദർശകർ വിമാനത്താവളം കാണാൻ എത്തുന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവമറിഞ്ഞ ഉടൻത കരിപ്പൂർ സിഐ ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തിയതായും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുമെന്നും സിഐ പറഞ്ഞു. പരിസരത്തെ വീട്ടുകാരുടെ ആശങ്ക അകറ്റേണ്ടതുണ്ട്. തദ്ദേശവാസികളുടെ യോഗം പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചു ചേർക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി പറഞ്ഞു.

ഇന്നു കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നു തഹസിൽദാർ ഇ.അബൂബക്കർ അറിയിച്ചു. ഡപ്യൂട്ടി തഹസിൽദാർമാരായ സുലൈമാൻ, രാജേഷ്, ബഷീർ പഞ്ചായത്ത് അംഗങ്ങളായ ജമാൽ കരിപ്പൂർ കണ്ണനാരി നസീറ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സനു, വില്ലേജ് ഓഫിസർ ഷാജു തുടങ്ങിയവർ സ്ഥലത്തെത്തി. തൊട്ടടുത്തു വിമാനത്താവളത്തിന്റെ ചുറ്റുമതിലുണ്ട്. ഈ മതിലിനോടു ചേർന്നു മണ്ണെടുത്തതിനാൽ ഇവിടെയും അപകട ഭീഷണിയുണ്ട്.

Related Articles

Leave a Reply

Back to top button