
കൊച്ചി: ഇടമലയാർ ആനക്കൊമ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. 79.23 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അജി ബ്രൈറ്റ്, ഉമേഷ് അഗർവാൾ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. തമിഴനാട് ഉദുമൽപ്പേട്ട റെയ്ഞ്ച്, അണ്ണാമലൈ ടൈഗർ റിസർവ്വ് എന്നിവടങ്ങളിൽ നിന്നും 2014 ലാണ് ആനകളെ വേട്ടയാടി കൊമ്പ് കടത്തിയത്.
ആനകൊമ്പുകള്‍ ശിൽപ്പങ്ങളാക്കി വിദേശത്തേക്കും ഇന്ത്യയിലെ പല ഭാഗങ്ങളിലും കടത്തിയതിനാണ് അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തതത്. കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പേട്ടയിലെ വീട്ടിൽ നിന്നാണ് സിബിഐ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ അജിയെ അറസ്റ്റ് ചെയ്തത്. വനംവകുപ്പ് രജിസ്റ്റർ ചെയ്ത 22 കേസിലും പ്രതിയാണ്.





