വെള്ളത്തെ ചൊല്ലിയുള്ള തർക്കം, ബംഗളൂരുവിൽ വിദ്യാർഥികൾ വീട്ടുടമയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് കൊലപ്പെടുത്തി

ബംഗളൂരു : കൊടുംക്രൂരത …. ബംഗളൂരുവിൽ വിദ്യാർഥികൾ വീട്ടുടമയെ ആക്രമിച്ച് കൊലപ്പെടുത്തി. പേയിംഗ് ഗസ്റ്റ് ഉടമയെയാണ് വെള്ളമെടുത്തതിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ രണ്ട് പേർ ചേർന്ന് തല്ലിക്കൊന്നത്.
പെെപ്പിൽ നിന്നും വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും ഒടുവിൽ കൊലപാതകത്തിലും അവസാനിച്ചത്. ലക്ഷ്മി നരസിംഹ എന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്‍റെ(പിജി) ഉടമ മാധവ് ആത് ലെയെ(37) യാണ് വിദ്യാർഥികൾ ബാറ്റുകൊണ്ട് അടിച്ച് കൊന്നത്.
രാകേഷ്(21-) ഫെെനല്‍ ഇയർ ബി കോം, ഫസ്റ്റ് ഇയര്‍ ബിബിഎ , ഡോണ്‍ ബ്രിട്ടോ (20) എന്നിങ്ങനെ വിദ്യാർഥികളാണ് പിടിയിലായത്. പേയിംഗ് ഗസ്റ്റുകൾക്കായുള്ള വീടിന്റെ പരിസരത്താണ് സംഭവം നടന്നത്. പ്രതികൾ പെെപ്പിൽ നിന്നും വെള്ളമെടുത്ത് കഴുകുന്നതിനിടെ മാത് ലെ എതിർക്കുകയായിരുന്നു.
പിന്നീട് വലിയ തർക്കമായിരുന്നു ഇരുവരും തമ്മിലുണ്ടായത്. മാത് ലെ ആണ് ആദ്യം ബാറ്റെടുത്തടിക്കാൻ തുനിഞ്ഞത്.എന്നാലത് തിരികെ വാങ്ങി മാത് ലെയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.നിരവധി പരിക്ക് പറ്റിയ ഇയാൾ അധികം വെെകാതെ മരിച്ചു. രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതികൾ കസ്റ്റിടിയിലാണ്.





