
കക്കയം : കക്കയം ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് പാർക്കിനു സമീപം കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് കാട്ടാനയിറങ്ങിയത്.
ഇതേ മേഖലയിൽവെച്ചാണ് ജനുവരി 21-ന് വിനോദസഞ്ചാരികളായ അമ്മയ്ക്കും കുഞ്ഞിനും കാട്ടുപോത്ത് ആക്രമണത്തിൽ പരിക്കേറ്റത്. കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ നിരീക്ഷിക്കാനായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന വനംവകുപ്പിന്റെ ആർ.ആർ.ടി. ടീമും കെ.എസ്.ഇ.ബി. ജീവനക്കാരും ശബ്ദമുണ്ടാക്കി കാട്ടാനയെ തുരത്തി.





