യുഡിഎഫിനെ ജനത്തിന് വിശ്വാസമില്ല, വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല; നേമത്ത് എൽഡിഎഫ് ജയിക്കും’ – വി.ശിവൻകുട്ടി

തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് ജയിക്കുമെന്ന് വി.ശിവൻകുട്ടി. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. സംവാദത്തിന് വിളിച്ചിട്ട് ബിജെപി നേതാവ് തയ്യാറായില്ല. ഭരണവിരുദ്ധ വികാരം ചർച്ചയായിട്ടില്ല. ജനങ്ങൾക്കിടയിൽ അങ്ങനെ ഒരു വികാരം ഇല്ല. തീരുമാനങ്ങൾ എടുത്താൽ നടപ്പിലാക്കുന്ന സർക്കാരാണ്.
സാധാരണക്കാരന്‍റെ പ്രശ്നങ്ങൾക്ക് അനുകൂല നിലപാട് എടുക്കുന്ന സർക്കാർ. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറായില്ല. ഐക്യജനാധിപത്യ മുന്നണിയെ ജനങ്ങൾക്ക് വിശ്വാസമില്ല.
കാലുമാറ്റക്കാരെയും കൂറുമാറ്റക്കാരേയും ഉൾപ്പെടുത്തിയുള്ള പാനൽ ആയിരുന്നു യുഡിഎഫിൻ്റേത്. മറ്റു പാർട്ടികളിൽ നിന്ന് വരുന്നവരെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. രേവന്ത് റെഡ്ഡിക് ഡയലോഗ് എഴുതിക്കൊടുത്തത് കേരളത്തിലെ നേതാക്കളാണ്. അതിൽ കെ.സി വേണുഗോപാലിനും പങ്കുണ്ട്.നേമത്ത് ഒരു വോട്ടിന് 15,000 രൂപ വരെ ബിജെപി കൊടുത്തു. വാങ്ങിയവർ തന്നെ അത് പറയുകയാണ്. ഗൂഗിൾ പേ ചെയ്താണ് പണം കൊടുത്തത്. കാറിൽ പെട്ടികളിൽ പണം എത്തി. മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം യുഡിഎഫ് സ്ഥാനാർഥി നടത്തി. മതേതര വോട്ടുകൾ എൽഡിഎഫിന് വരാനാണ് സാധ്യത.യുഡിഎഫിന് വോട്ട് ചെയ്താൽ ബിജെപിയെ സഹായിക്കുന്നതിന് തുല്യമാകും എന്ന് ന്യൂനപക്ഷ വിഭാഗക്കാർ ചിന്തിച്ചിട്ടുണ്ട്. അത് എൽഡിഎഫിന് അനുകൂലമായി വരും. തുല്യം തുല്യമുള്ള മത്സരമാണ് നടന്നത്. വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ നിന്ന് ഒളിച്ചോടി. സംവാദത്തിന്‍റെ ചെലവ് താൻ വഹിക്കാം എന്ന് വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





