
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ സര്‍ക്കാരിനും മാനേജ്മെന്‍റിനും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം എന്ന് കോടതി പറഞ്ഞു. ശമ്പളം കിട്ടാതെ എങ്ങനെ ജീവനക്കാർക്ക് ജീവിക്കാനാകും?. ഒരുപാട് ചുമതലകൾ ഉള്ള ഒരാളെ എന്തിനാണ് സിഎംഡി ആക്കിയത്?കെഎസ്ആർടിസി പോലെ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോ ?. കെഎസ്ആർടിസിയുടെ സമയ ക്രമത്തെ തെറ്റിക്കുന്ന രീതിയിലാണ് തൊഴിലാളികളുടെ സമരം എങ്കിൽ നിങ്ങളെ സഹായിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
മാനേജ്മെന്‍റ് എന്ന് പറഞ്ഞാൽ വെറുതെ ഒപ്പിട്ടാൽ മാത്രം പോരാ. കെഎസ്ആർടിസി ലാഭകരമാക്കാൻ ഉള്ള തന്ത്രങ്ങൾ കൂടി വേണം.പല ഡിപ്പോയലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇപ്പോഴില്ല.എന്തുകൊണ്ടാണ് സ്വകാര്യബസുകൾ ഇവിടെ നല്ല രീതിയിൽ നിലനിൽക്കുന്നത്?. കെഎസ്ആർടിസി ഓരോ സമയത്ത് ഓരോന്ന് കാണിച്ചു കൂട്ടുകയാണ്.ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്നും കോടതി പരാമര്‍ശിച്ചു.





