
തിരുവനന്തപുരം: ഇന്നത്തെ സ്വർണവില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വർധിച്ചു. ഇന്നലെ 4445 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില 4475 രൂപയാണ്.
കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണ്ണവിലയിൽ 450 രൂപയോളം കുറവുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഇന്നത്തേത്.
നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷം വീണ്ടും ഉയർന്ന് 4505 ൽ എത്തി. ഇവിടെ നിന്നാണ് സ്വർണവില വീണ്ടും കുറഞ്ഞ് ഡിസംബർ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ സ്വർണ വില പവന് 35560 രൂപയായിരുന്നു. ഇന്നത്തെ സ്വർണവിലയും പവന് 35800 രൂപയാണ്. 24 കാരറ്റ് വിഭാഗത്തിൽ ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4849 രൂപയാണ്. ഇന്നത്തെ സ്വർണ വിലയും ഗ്രാമിന് 4882 രൂപയാണ്.
അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.
മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി.
ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.





