
കൽപറ്റ: കോട്ടത്തറയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു നാലുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം.
വെള്ളച്ചിമൂല സ്വദേശി ഡ്രൈവർ ബിജു (ജോണി) ഓടിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽപെട്ടത്. യാത്രക്കാരായ പന്തിരുപറ വീട്ടിൽ രാജുവും കുടുംബവുമാണ് ഓട്ടോയിലുണ്ടായിരുന്നത്. എല്ലാവരെയും കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





