Kerala

അതിശക്തമായ മഴ തുടരും; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Please complete the required fields.




സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിന്റെയും, വടക്കന്‍ ആന്ധ്രാ പ്രദേശിനും തെക്കന്‍ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിയേറിയ ന്യൂനമര്‍ദ്ദമായി മാറിയതിന്റെയും സ്വാധീനഫലമായാണ് നിലവില്‍ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുന്നത്.

വടക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെട്ടെ അസ്‌ന ചുഴലിക്കാറ്റിന്റെ ഭാഗമായി സെപ്റ്റംബര്‍ മൂന്ന് വരെ മഴ തുടരുമെന്നും സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുമെന്നും നിര്‍ദേശമുണ്ട്.

Related Articles

Back to top button