India

തീവണ്ടി എത്താന്‍ കാത്തുനില്‍ക്കുന്ന നായ, ഭക്ഷണവുമായി ലോക്കോ പൈലറ്റ്; വീഡിയോ വൈറല്‍

Please complete the required fields.




തെരുവുനായ ആക്രമണങ്ങളുടെ കഥകള്‍ കേട്ട് പരിചരിച്ചവര്‍ക്ക് മൃഗസ്‌നേഹത്തിന്റെ മറ്റൊരു മാതൃക കാട്ടുകയാണ് എക്‌സില്‍ വൈറലായ ഒരു വീഡിയോ. എന്നും ഭക്ഷണം നല്‍കുന്ന ലോക്കോ പൈലറ്റിനെ തീവണ്ടി എത്തുന്ന പ്ലാറ്റ്‌ഫോമില്‍ കാത്ത് നില്‍ക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സ്റ്റേഷനിലൂടെ ട്രെയിന്‍ പോകുമ്പോഴൊക്കെ തെരുവ് നായക്ക് ഭക്ഷണം കൊടുക്കാന്‍ലോക്കോ പൈലറ്റ് മറക്കാറില്ല.

മെയ് ഒന്നിന് ഹകാന്‍ കപുച്ചു എന്നയാളാണ്ദൃശ്യം എക്സില്‍ പങ്കുവെച്ചത്. ഇതുവരെ 27 ലക്ഷം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.ട്രെയിന്‍ നിര്‍ത്തിയ ശേഷം തെരുവുനായക്ക് ഭക്ഷണം നല്‍കുന്നതാണ് വീഡിയോയിലെ അവസാന ദൃശ്യം. ലോക്കോ പൈലറ്റിന്റെ സഹാനുഭൂതിയും ഇരുവരും തമ്മിലുള്ള സ്നേഹബന്ധവും കുളിര്‍മ്മയേകുന്ന കാഴ്ചയാണ്.

Related Articles

Back to top button