Malappuram

മില്ലിലെ ലിഫ്റ്റിൻ്റെ ഇരുമ്പുകയർ പൊട്ടി ദേഹത്ത് വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

Please complete the required fields.




മലപ്പുറം: ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്റഫിൻ്റെ മകൻ അജ്‌നാസ്‌(23) ആണ് മരിച്ചത്. ഹാജിയാർപ്പള്ളി അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന മില്ലിൽ ലിഫ്റ്റിൻ്റെ ഇരുമ്പുകയർ പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു.ഇവിടുത്തെ ജീവനക്കാരനായിരുന്നു അജ്‌നാസ്‌. ബുധനാഴ്ച രാത്രി പത്തിന് അരിച്ചാക്കുകൾ നിറച്ച് ലിഫ്റ്റ് ഉയർത്തുന്നതിടെയായിരുന്നു അപകടം.

പത്ത് മീറ്ററോളം ഉയരത്തിൽ നിന്ന് രണ്ട് ചാക്ക് അരിയടക്കമാണ് വീണത്. ആദ്യം മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.വ്യാഴാഴ്ച രാവിലെ അ‍ഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മ‍ഞ്ചേരി മെഡിക്കൽകോളേജിൽ പോസ്റ്റുമോ‍‌‍‍‌ർട്ടം നടപടികൾ പൂർത്തിയാക്കി വൈകീട്ട് വലിയങ്ങാടി ജുമാ മസ്ജിദ് കബറിസ്താനിൽ കബറടക്കി. അസ്വാഭാവിക മരണത്തിന് മലപ്പുറം പൊലീസ് കേസെടുത്തു.

Related Articles

Back to top button