India

രാ​ജ്യ​ത്ത് സ​ജീ​വ കോവിഡ് കേ​സു​ക​ളു​ടെ എ​ണ്ണം കുറയുന്നു; 1,690 പുതിയ കോവിഡ് കേസുകൾ

Please complete the required fields.




ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ​ജീ​വ കോവിഡ് കേ​സു​ക​ളു​ടെ എ​ണ്ണം കുറയുന്നു. കോവിഡ് കേസുകളുടെ എണ്ണം ബുധനാഴ്ച 21,406 ആയിരുന്നു. എന്നാൽ, വ്യാഴാഴ്ച 19,613 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 22,742 കേസുകളാണുണ്ടായിരുന്നത്.

രാജ്യത്തെ കോവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോൾ 4.49 കോടിയാണ് (4,49,76,599). പുതിയ കണക്ക് പ്രകാരം 12 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 5,31,736 ആയി. രോഗം ഭേദമായവരുടെ എണ്ണം 4,44,25,250 ആയി ഉയർന്നു, അതേസമയം മരണനിരക്ക് 1.18 ശതമാനമാണ്.

Related Articles

Leave a Reply

Back to top button