Kozhikode

വോയ്‌സ് ഓഫ് എക്‌സ്‌സർവീസ് മെൻ കളക്ടറേറ്റ് മാർച്ച് നടത്തി

Please complete the required fields.




കോഴിക്കോട് : പെൻഷനിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് വോയ്‌സ് ഓഫ് എക്സ് സർവീസ്‌മെൻ കളക്ടറേറ്റ് മാർച്ച് നടത്തി. എരഞ്ഞിപ്പാലത്തുനിന്ന്‌ പ്രകടനമായാണ് കളക്ടറേറ്റിനുമുമ്പിലേക്കെത്തിയത്. വിവിധസംഘടനകളുടെ ഭാരവാഹികൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തു.

വോയ്‌സ് ഓഫ് എക്സ് സർവീസ് മെൻ പ്രസിഡന്റ് എ. വിശ്വനാഥൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. ഗിരീഷ്, സി.പി. നന്ദൻ, കെ. ലോഹിതാക്ഷൻ, പി. മുഹമ്മദ് കുട്ടി, സുകുമാരൻ, ജോർജ്‌ തോമസ്, നാരായണൻ, സുരേഷ്, പോൾ, പ്രശാന്ത്, വേണുഗോപാൽ, ശ്രീഹരി, അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button