Kozhikode

ഹെൽത്തി വിമെൻ, ഹാപ്പി ഫാമിലീസ്’ പരിപാടി പോസ്റ്റർ പ്രകാശനം നടത്തി

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി രൂപതയ്ക്കുകീഴിലെ സാമൂഹികസേവന സൊസൈറ്റിയായ സി.ഒ.ഡി.യും, സ്റ്റാർകെയർ ഹോസ്പിറ്റലുംചേർന്ന് ‘ഹെൽത്തി വിമെൻ ഹാപ്പി ഫാമിലീസ്’ എന്നപേരിൽ സ്ത്രീശാക്തീകരണപരിപാടി സംഘടിപ്പിക്കുന്നു.

മഞ്ഞക്കുന്ന്, മരുതോങ്കര, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, പുതുപ്പാടി, കോടഞ്ചേരി, വെറ്റിലപ്പാറ, ആനിക്കാംപൊയിൽ, മരിയാപുരം, പാലൂർകോട്ട എന്നീ പത്തുസ്ഥലങ്ങളിലായാണ് പരിപാടി നടത്തുന്നത്.

ഇതിന്റെഭാഗമായി സ്ത്രീകളുടെ ആരോഗ്യം, ഭക്ഷണശീലം, ശുചിത്വം, സാമ്പത്തികസുസ്ഥിതി, മാനസികാരോഗ്യം തുടങ്ങിയ വിവിധവിഷയങ്ങളെക്കുറിച്ച് ക്ലാസുകളും ചർച്ചകളും സംഘടിപ്പിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സി.ഒ.ഡി. ഡയറക്ടർ ഫാ. സായി പാറൻകുളങ്ങരയ്ക്കുനൽകി നിർവഹിച്ചു.ബീന, കെ.സി. ജോയ്, ആൽബിൻ സഖറിയാസ്, ക്രിസ്റ്റീന തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button