
കോഴിക്കോട് : കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി പ്രണവ് എ കെ (30 ) ആണ് മരിച്ചത് . ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി . വൈകീട്ട് മൂന്ന് മണിയോടെ വീട്ടിൽ സംസ്കരിക്കും.
പിതാവ് : കൊല്ലിയിൽ പ്രേമൻ , മാതാവ് : സജിന , സഹോദരൻ : സൗരവ്





