
കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടത്തുംപൊയിൽ എരഞ്ഞോത്ത് താഴത്ത് മനു (30) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയാണ് മനു. ഇന്ന് അതിരാവിലെ അഞ്ചരയോടെയാണ് സംഭവം ഉണ്ടായത് .
രാവിലെ നടക്കാനിറങ്ങിയവരാണ് മനു റോഡരികിൽ അബോധാവസ്ഥയിൽ കണ്ടത്. എലത്തൂർ പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ മണിയുടെയും തങ്കമണിയുടെയും മകനാണ്. സംഭവത്തിൽ എലത്തൂർ പൊലീസ് തുടർ നടപടി സ്വീകരിച്ചു.





