Kozhikode

കോഴിക്കോട് നഗരമധ്യത്തിലെ കൊലപാതകശ്രമം; ഗുണ്ടസംഘം അറസ്റ്റിൽ

Please complete the required fields.




കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ​സം​ഘം അ​റ​സ്റ്റി​ൽ. ത​ട​മ്പാ​ട്ട്താ​ഴം സ്വ​ദേ​ശി പി.​ടി. മ​ഷൂ​ദ് (20), ചാ​പ്പ​യി​ൽ സ്വ​ദേ​ശി കെ.​ടി. അ​റ​ഫാ​ൻ എ​ന്ന പു​ള്ളി (22) എ​ന്നി​വ​രെ​യാ​ണ് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​ജ് പ​ലി​വാ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​വി. ബി​ജു പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൗ​ൺ പൊ​ലീ​സും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

ബാ​റി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സി.​സി ടി.​വി പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ​ക്കാ​യി സി​റ്റി ക്രൈം ​സ്ക്വാ​ഡ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം ക​രു​വി​ശ്ശേ​രി, വേ​ങ്ങേ​രി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ഷൂ​ദി​ന്റെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു.തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന മ​ഷൂ​ദി​നെ ക​ക്കു​ഴി​പ്പാ​ല​ത്തി​ന് സ​മീ​പം പൊ​ലി​സ് ത​ട​ഞ്ഞു​വെ​ങ്കി​ലും പ്ര​തി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ഓ​ടി​യ പ്ര​തി​യെ പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

ചാ​പ്പ​യി​ൽ സ്വ​ദേ​ശി അ​റ​ഫാ​ൻ അ​രീ​ക്കാ​ടു​ള്ള വാ​ട​ക​വീ​ട്ടി​ൽ​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തി​യ പ്ര​തി​യെ ടൗ​ൺ ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു​പ്ര​കാ​ശ് അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ​ണം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​റ​ഫാ​നെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ വാ​റ​ന്റ് നി​ല​വി​ലു​ണ്ട്. കാ​പ്പ ചു​മ​ത്തി ജ​യി​ലി​ലാ​യി​രു​ന്ന അ​റ​ഫാ​ൻ അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. പി​ടി​യി​ലാ​യ മ​ഷൂ​ദ് നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Related Articles

Back to top button