India

പട്ടാപ്പകല്‍ 15-കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയത് യുവതി; വ്യാപക തിരച്ചില്‍

Please complete the required fields.




ന്യൂഡല്‍ഹി: പട്ടാപ്പകല്‍ പതിനഞ്ചുവയസ്സുകാരനെ യുവതി തട്ടിക്കൊണ്ടുപോയി. ഗ്രേറ്റര്‍ നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറില്‍ കയറ്റികൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പിതാവിന്റെ റസ്റ്ററന്റിന് സമീപത്തുനിന്നാണ് യുവതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. റസ്റ്ററന്റിന് സമീപത്തായി ആദ്യം ഒരുകാര്‍ വന്നുനില്‍ക്കുന്നതും പിന്നീട് യുവതി കുട്ടിയുമായി ഈ കാറില്‍ കയറിപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയുടെ കൈയില്‍ മൊബൈല്‍ഫോണ്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ ഇത് സ്വിച്ച്ഓഫ് ആണെന്നാണ് പിതാവ് പറയുന്നത്. മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും മകനെ കണ്ടെത്താന്‍ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികളെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button