World

പൂത്തുലഞ്ഞ് ‘ശവപുഷ്പം;’ രൂക്ഷഗന്ധം ആസ്വദിക്കാൻ വൻതിരക്ക്

Please complete the required fields.




ലോകത്തിലെ തന്നെ ഏറ്റവും രൂക്ഷഗന്ധം വമിക്കുന്ന പൂവാണ് ‘ശവപുഷ്പം’ എന്നറിയപ്പെടുന്ന അമോർഫോഫാലസ് ടൈറ്റാനം.
അടുത്തിടെ സാൻ ഫ്രാൻസിസ്കോയില്‍ വിരിഞ്ഞ ശവപുഷ്പം കാണാൻ വൻ ജനത്തിരക്കാണ് ഒഴുകിയെത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന ശവപുഷ്പം ഉഷ്ണമേഖലകളിലാണ് സാധാരണയായി കാണപ്പെടുന്നത്.ചൊവ്വാഴ്ച ഉച്ചയോടെയാണ്, മ്യൂസിയവും ഗവേഷണ സ്ഥാപനവുമായ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസില്‍, ശവപുഷ്പം വിരിഞ്ഞത്. ഏഴു മുതല്‍ പത്തു വർഷത്തിലൊരിക്കലാണ് ഇവ വിരിയുന്നത്. ഒന്ന് മുതല്‍ മൂന്നു ദിവസം മാത്രം ആയുസുള്ള പൂവ് വിരിഞ്ഞാല്‍, ചീഞ്ഞളിഞ്ഞ രൂക്ഷഗന്ധമാണ് വമിപ്പിക്കുന്നത്.’ജീർണ്ണിച്ച’ ശവശരീരത്തിന്റെ ഗന്ധമായതിനാല്‍ ഈച്ചകളും മറ്റു പ്രാണികളും പൂവിലേക്ക് ആകർഷിക്കപ്പെടുകയും, മറ്റു പൂക്കളിലേക്ക് പൂമ്ബൊടി പരാഗണം നടത്തുകയും ചെയ്യുമെന്നാണ്, ഹോർട്ടികള്‍ച്ചറിസ്റ്റായ ലോറൻ ഗ്രെയ്ഗ് പറയുന്നത്.2017-ല്‍ കാലിഫോർണിയ അക്കാദമി ഓഫ് സയൻസസില്‍ ലഭിച്ച, മിറാഷ് എന്ന് പേരിട്ടിരിക്കുന്ന ശവപുഷ്പത്തിൻ്റെ ആദ്യത്തെ പൂവാണിത്. 2020 മുതല്‍ മ്യൂസിയത്തിലെ മഴക്കാടുകളില്‍ പ്രദർശനത്തിനായി ഇവ സൂക്ഷിച്ചുവരികയായിരുന്നു.ലോകത്താകമാനം ആയിരത്തില്‍ താഴെമാത്രം ശവപുഷ്പങ്ങളാണ് അവശേഷിക്കുന്നത്. ഇൻ്റർനാഷണല്‍ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ, ഇവയെ വംശനാശഭീഷണി നേരിടുന്ന സസ്യമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയാണ് അമോർഫോഫാലസ് ടൈറ്റാനത്തിൻ്റെ ജന്മദേശമായി കണക്കാക്കുന്നത്.കാട്ടില്‍ വിരിയുന്ന ശവപുഷ്പങ്ങള്‍ക്ക് അഞ്ചടി വരെ വ്യാസവും 12 അടി വരെ ഉയരവും ഉണ്ടായിരിക്കും. എന്നാല്‍ ഇവയെ മറ്റൊരു സ്ഥലത്തേക്ക് പറിച്ച്‌ നടുകയോ കൃഷി ചെയ്ത് വളർത്തിയെടുക്കുകയോ ചെയ്താല്‍ വലിപ്പത്തില്‍ കാര്യമായ കുറവു സംഭവിക്കും. ചൂടും ഈർപ്പവും ആവശ്യത്തിന് ലഭിക്കുന്ന ഉഷ്ണമേഖലകളിലാണ് പൊതുവില്‍ ഈ സസ്യം വളരുക.

Related Articles

Back to top button