വ്യാജ ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി

താമരശ്ശേരി: വ്യാജ ലേബര്‍ കോണ്‍ട്രാക്ടിംഗ് സൊസൈറ്റികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി താമരശ്ശേരി അസിസ്റ്റന്റ് സഹകരണ രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സൊസൈറ്റിയുടെ പേരില്‍ബിനാമി ഇടപാടിലൂടെ സര്‍ക്കാറിന്റെ പണം കൈക്കലാക്കുന്നുവെന്നാണ് ആരോപണം. വ്യാജ സൊസൈറ്റികള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
വ്യാജ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ പിരിച്ച് വിടുക, ബിനാമി സൊസൈറ്റികളെ കണ്ടെത്തി നടപടി സ്വീകരിക്കുക, അനര്‍ഹമായി സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന സൊസൈറ്റികളെക്കുറിച്ച് അന്വേഷിക്കുക, ടെണ്ടറില്‍ സൊസൈറ്റികള്‍ക്ക് ലഭിക്കുന്ന 10% പ്രിവിലേജ് ഒഴിവാക്കുക, മരാമത്ത് പ്രവൃത്തികളുടെ തൊഴിലുകള്‍ സൊസൈറ്റി മെമ്പര്‍മാരായവരെ കൊണ്ട് മാത്രം ചെയ്യിപ്പിക്കുക, അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് അന്യായമായി സൊസൈറ്റികള്‍ ജോലി ചെയ്യിപ്പിക്കുന്നത് തടയുക, വ്യാജ സൊസൈറ്റികള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, സഹകരണ സൊസൈറ്റികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ടെണ്ടറില്‍ നിന്നും വ്യാജ സൊസൈറ്റികളെ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് കോഡിനേഷന്‍ താമരശ്ശേരി താലൂക്ക് കമ്മിറ്റി താമരശ്ശേരി അസിസ്റ്റന്റ് സഹകരണ രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സംസ്ഥാന സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. വ്യാജ സൊസൈറ്റികള്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
കെ കെ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. പി മോഹന്‍ദാസ്, കെ വി സന്തോഷ് കുമാര്‍, ഡൊമെനിക്, പി കെ ഷാനവാസ്, അസീസ് ഓമശ്ശേരി, സലീം മൂലയില്‍, എം സി സൈനുദ്ദീന്‍, അബ്ദുല്ലത്തീഫ്, ഇ ടി അജീഷ് എന്നിവര്‍ സംസാരിച്ചു.





