
വടകര: അനധികൃതമായി സൂക്ഷിച്ച 108 കിലോ ഉഗ്ര സ്ഫോടക ശേഷിയുള്ള വെടിമരുന്ന് ശേഖരവുമായി ഒരാള്‍ അറസ്റ്റില്‍. മടപ്പള്ളി അരിനിലം കുനിയില്‍ ചന്ദ്രനെയാണ് (61) ചോമ്പാല്‍ എസ്.ഐ. എം.കെ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 44 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ,് 38 കിലോഗ്രാം സര്‍ഫര്‍, 26 കിലോഗ്രാം അലൂമിനിയം പൗഡര്‍, മൂന്ന് ചാക്ക് ഓലപ്പടക്കം, രണ്ടു കെട്ടുകളിലായി തിരികള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ചന്ദ്രന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക ശേഖരം പിടീകൂടിയത്. 10ഓളം ചാക്കുകളിലും കണ്ടെയ്നറുകളിലുമായി വീടിനകത്ത് മുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിമരുന്ന് ഉള്‍പ്പെടെ സാധനങ്ങള്‍. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുകയായിരുന്നു.
ഓലപ്പടക്കങ്ങള്‍ നിര്‍മിച്ച് വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സ് ഇ ലാതെ സ്ഫോടക വസ്തു കൈവശംവെച്ചതിനും അനധികൃതമായി പടക്കം നിര്‍മിച്ചതിനും എക്സ് പ്ലോസിവ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്.





