Thiruvananthapuram

കരിക്കുലം പരിഷ്‌ക്കരണം; ഏപ്രിൽ 3,4 തീയതികളിൽ ശില്പശാല സംഘടിപ്പിക്കും

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപെട്ട് കരിക്കുലം ശില്പശാല സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ഏപ്രിൽ 3,4 തിയതികളിലായി നടക്കുന്ന രണ്ടു ദിവസത്തെ ശില്പശാല 3ന് രാവിലെ 10.30ന് തിരുവനന്തപുരം ഐ.എം.ജിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.

ഉന്നതവിദ്യാഭ്യാസ കരിക്കുലം രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കരിക്കുലം കമ്മിറ്റി, യു.ജി പ്രോഗ്രാമിന്റെ കരിക്കുലത്തിന്റെ കരട് രൂപരേഖ തയ്യാറിക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപെട്ട ചർച്ചകളാണ് ശില്പശാലയിൽ നടക്കുക. കരിക്കുലം കമ്മിറ്റി അംഗങ്ങൾ, വിവിധ സബ് ജറ്റ് കമ്മിറ്റി അംഗങ്ങൾ, സർവ്വകലാശാല പ്രതിനിധികൾ, അധ്യാപക–വിദ്യാർഥി സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ദർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button