
എറണാകുളം: 12 ദിവസത്തിന് ശേഷം ഇന്ന് വൈകിട്ട് അഞ്ചരയോടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചെറിയ തീപിടുത്തങ്ങൾ ഉണ്ടായേക്കുമെന്നുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പുലർത്തും.
തീയണക്കൽ പ്രവർത്തനങ്ങളിൽ ഫയർഫോഴ്‌സിനെയും മറ്റും മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ഭാവിയിൽ തീപിടുത്തം ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. അതേസമയം ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം റിപ്പോർട് തേടിയിട്ടുണ്ട്.





