India

ബംഗളൂരു-മൈസൂരു അതിവേഗപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Please complete the required fields.




ബംഗളൂരു: ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. പുതിയ പത്ത് വരി പാത യാഥാർഥ്യമായതോടെ മൂന്ന് മണിക്കൂറോളം വേണ്ടിയിരുന്ന ബെംഗളുരു-മൈസുരു യാത്രാസമയം ഇനി 75 മിനിറ്റായി കുറയും. വടക്കൻ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബെംഗളുരു മലയാളികൾക്ക് റോഡ് വലിയ സഹായമാണ്.

117 കിലോമീറ്റർ ദൈർഘ്യമുള്ള പാത 8480 കോടി രൂപ ചിലവിലാണ് നിർമ്മിച്ചത്. ആറ് വരിപ്പാത മെയിൻ റോഡും നാല് വരിപ്പാത സർവീസ് റോഡും ഉൾപ്പെടുന്നതാണ് അതിവേഗ പാത. മൈസൂരു–കുശാൽനഗർ നാലുവരി പാതയുടെ നിർമ്മാണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button