Ernakulam

ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; ഇടമലയാർ ഡാം ഇന്ന് തുറക്കും

Please complete the required fields.




എറണാകുളം: ഇടമലയാർ ഡാമിൻ്റെ ജലാശയത്തിലേക്കുള്ള നീരൊഴുക്കുവർദ്ധിച്ചതിനാലും, റൂൾ ലവൽ നിലനിർത്തുന്നതിനുമായി ഇന്ന് രാവിലെ 11 മണി മുതൽ രണ്ടു ഗേറ്റുകൾ 50 സെ.മീ വീതം ആരംഭത്തിൽ തുറന്ന്, പിന്നീട് ഉയർത്തി 125 സെ.മി വരെയാക്കി 75 ഘനമീറ്റർ മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കന്റിൽ ഒഴുക്കിവിടുന്നതായിരിക്കും. നദി തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ  അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മമഴ തുടരുന്നതിന് കാരണം. ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ കൂടുതൽ ശക്തിപ്രാപിച്ചേക്കും എന്നാണ് കരുതുന്നത്. ഗോവ – കർണാടക തീരാത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button