
മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. യുവാവിന്റേത് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശികളായ അസ്‌കര്‍ അലി, സനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് കഴിഞ്ഞ ദിവസം പന്നിവേട്ടക്കിടെ വെടിയേറ്റ് മരിച്ചത്. ചട്ടിപ്പറമ്പില്‍ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാന്‍ പോയപ്പോഴാണ് യുവാവിന് വെടിയേറ്റത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്നും നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.





