
ബാലുശ്ശേരി: കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരട് വിജ്ഞാപനമായി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി, വീട്, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നവരുടെ പേരുവിവരങ്ങളും പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള തുകയുമാണ് കരട് വിജ്ഞാപനത്തിലുള്ളത്. 4.212 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ 250-ഓളം കച്ചവടസ്ഥാപനങ്ങളും എട്ട് വീടുകളും ഉള്‍പ്പെടും. കാരപ്പറമ്പ് മുതല്‍ കക്കോടി പാലം വരെ 18 മീറ്റര്‍ വീതിയിലും കക്കോടി പഞ്ചായത്ത് മുതല്‍ ബാലുശ്ശേരിമുക്ക് വരെ 12 മീറ്ററിലുമാണ് റോഡ് വീതി കൂട്ടുന്നത്.





