Thiruvananthapuram

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’; പവർ കട്ടിൽ സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന പവർ കട്ടിനെച്ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നു. വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെ, സർക്കാരിനെതിരെ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ വി. ശിവൻകുട്ടി രംഗത്തെത്തി.

‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും” എന്ന് ‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’ എന്ന കുറിപ്പോടെയാണ് ശിവൻകുട്ടി സർക്കാരിനെ പരിഹസിച്ചത്. മൺസൂൺ കാലത്തെ ചൂടിനിടയിൽ രാത്രികളിലുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തിനെതിരെയാണ് ഈ വിമർശനം.

എന്നാൽ, വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയെന്നും കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നുമാണ് മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും, ഇത് ഭരണപരാജയമായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇടതു സർക്കാരിന്റെ കാലത്തും സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം തൃശ്ശൂർ മാളയിൽ‌ കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ മാള പോലീസ് കേസെടുത്തു. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകപ്പ് സെമിഫൈനൽ മത്സരത്തിന് തൊട്ടുമുൻപ് കറന്റ് പോയതിനെ തുടർന്ന് യുവാക്കൾ അന്നമനട കെഎസ്ഇബി ഓഫീസിലെത്തി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു .

താത്ക്കാലിക ജീവനക്കാരനായ നിതിനെയാണ് മു‌ളവടി കൊണ്ട് മർദ്ദിച്ചത്. നിതിനെ മുളവടി കൊണ്ട് മർദ്ദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്യുകയായിരുന്നു . ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിതിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെഎസ്ഇബി അധികൃതരും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. വൈദ്യുതി തകരാറിന് പരിഹാരം കാണാൻ പരാതി നൽകുന്ന സംവിധാനമുണ്ടെന്നും ജീവനക്കാർക്കെതിരെ ആക്രമണം അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി. എരുമപ്പെട്ടിയിൽ പുലർച്ചെ 12.42 മുതൽ 1.07 വരെയായിരുന്നു പവർകട്ട്. മലപ്പുറം പരിയാപുരത്തെ കെഎസ്ഇബി ഓഫീസിന് മുന്നിലും ഡിവൈഎഫ്ഐ പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
മത്സരങ്ങൾ കാണുന്ന സമയത്ത് വൈദ്യുതി മുടക്കരുതെന്നാണ് പൊതുജനങ്ങളുടെ പ്രധാന ആവശ്യം. എന്നാൽ സാങ്കേതിക കാരണങ്ങളും ലോഡ് ഷെഡ്ഡിംഗും കാരണമാണ് പവർകട്ട് ഉണ്ടാകുന്നതെന്ന് കെഎസ്ഇബി അധികൃതർ വിശദീകരിക്കുന്നു.

Related Articles

Back to top button