Thiruvananthapuram

ഫെബ്രുവരി 15 ന് ഉള്ളിൽ കൊവിഡ് തീവ്രവ്യാപനം; അടുത്ത ഒരുമാസം നിർണായകം

Please complete the required fields.




ഫെബ്രുവരി 15ന് ഉള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിർണായകമായിരിക്കുമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

മൂന്നാം തരം​ഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നുവെന്ന് വീണാ ജോർജ് അറിയിച്ചു. കൊവിഡിന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദമാണ് നിലവിൽ സംസ്ഥാനത്ത് പടരുന്നതെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു. പനിയും പനി ലക്ഷണങ്ങളും ഉള്ളവർ അത് അവഗണിക്കരുത്. അത്തരക്കാർ പൊതു സമ്പർക്കം ഒഴിവാക്കണം. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിൽ ചികിത്സ തേടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. പ്രായമുള്ളവരും മറ്റു രോഗങ്ങൾ ഉള്ളവരും കർശന ജാഗ്രത പുലർത്തണം. പോസിറ്റീവ് ആയവർ കൃത്യമായ വിശ്രമം എടുക്കണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗവും വിലയിരുത്തി. നിയന്ത്രണങ്ങൾ കർശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന്റെ തൂീരുമാനം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വർധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികൾ സജ്ജ്‌മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റർ എന്നിവയുടെ സൗകര്യമുണ്ട്.

ഡെൽറ്റയെക്കാൾ വ്യാപനം കൂടുതലുള്ള വകഭേ​ദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിൽ N95 അല്ലെങ്കിൽ ഡബിൾ മാസ്ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവർത്തിച്ചു. കണ്ണിന് കാണാൻ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്സിൽ നിന്ന് പോലും വൈറസ് പടർന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകൾ സാനിറ്റൈസർ ഉപയോ​ഗിച്ചോ, സോപ്പും വെള്ളവും ഉപയോ​ഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.

വാക്സിനേഷൻ നിർബന്ധമായും എടുക്കണം. മുൻനിര പ്രവർത്തകരും മറ്റ് അർഹരും ബൂസ്റ്റർ ഡോസ് എടുക്കണം. പൊതുജനങ്ങൾ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രിയിൽ 3107 ഐസിയു ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളിൽ 7468 ഐസിയു ബെഡുകളുണ്ട്. വെന്റിലേറ്ററുകളും ഓക്സിജൻ ബെഡുകളും സംസ്ഥാനത്ത് സജ്ജമാണ്. 1817.54 മെട്രിക് ടൻ ലിക്വിഡ് ഓക്സിജൻ നിലവിൽ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് മരുന്ന് ക്ഷാമം എന്നത് തെറ്റായ വാർത്തയാണെന്നും ആവശ്യമുള്ള മരുന്നുകളെല്ലാം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button